സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിൻറെ പേരിൽ വിവിധ പൊതുമേഖലാ ബാങ്കുകൾ അഞ്ച് വർഷം കൊണ്ട് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ ആകെ പിഴ 8,495 കോടി രൂപയാണ്. പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് 1,538 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,466 കോടി രൂപയും പിഴയായി ശേഖരിച്ചു. ബാങ്ക് ഓഫ് ബറോഡ 1,251 കോടിയും കാനറ ബാങ്ക് 1,158 കോടിയും പിഴപ്പിരിവിലൂടെ നേടി. ബാങ്കുകളുടെ മിനിമം ബാലൻസ് അറിഞ്ഞ് അക്കൗണ്ടിൽ പണം ക്രമീകരിച്ചാൽ പിഴയിൽ നിന്ന് രക്ഷപ്പെടാം.
ശരാശരി മാസാന്ത്യ ബാലൻസ് എങ്ങിനെ ക്രമീകരിക്കാം
ബാങ്കുകൾ തോറും മിനിമം ബാലൻസ് വ്യത്യാസപ്പെടും. സേവിങ്സ് ബാങ്ക് അക്കൗണ്ടും സൗജന്യസേവനങ്ങളും നിശ്ചയിക്കുന്നത്. പിഴ ഒഴിവാക്കാനായി അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം തുകാണ് ആവറേജ് മന്ത്ലി ബാലൻസ്. എങ്ങനെയാണ് ഓരോ അക്കൗണ്ടിലും ഇത് എങ്ങിനെ കണക്കാക്കുന്നെന്ന് പരിശോധിക്കാം
മാസത്തിലെ എല്ലാ ദിവസത്തിലെയും ക്ലോസിംഗ് ബാലൻസിൻറെ ആകെ തുകയെ മാസത്തിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കും. ഈ തുക ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആവറേജ് മന്ത്ലി ബാലൻസിനേക്കാൾ താഴെയാണെങ്കിൽ മിനിമം ബാലൻസ് നിലനിർത്താൻ ബാങ്ക് ആവശ്യപ്പെടും. അല്ലാത്തപക്ഷം പിഴ തുക സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ഈടാക്കും. 2020 മുതൽ എസ്ബിഐ ആവറേജ് മന്ത്ലി ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കുന്നില്ല. മറ്റു പ്രമുഖ ബാങ്കുകളിലെ പിഴ നിരക്ക് നോക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്
നഗര ബ്രാഞ്ചുകളിലെ അക്കൗണ്ടുകളിൽ 10,000 രൂപയോ ഒരു വർഷത്തേക്ക് 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമോ ആണ് എച്ച്ഡിഎഫ്സി ബാങ്ക് നിശ്ചയിക്കുന്ന ആവറേജ് മന്ത്ലി ബാലൻസ്. സെമി അർബർ ബ്രാഞ്ചുകളിൽ 5,000 രൂപയോ 50,000 രൂപയുടെ സ്ഥിര നിക്ഷേപമോ വേണം. ആവറേജ് മന്ത്ലി ബാലൻസ് ഇല്ലാത്തപക്ഷം കുറവിന്റെ ആറു ശതമാനോ 600 രൂപയോ ഏതാണ് കുറവ് എന്നത് നോക്കി പിഴ ഈടാക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിന്റെ ആവറേജ് മന്ത്ലി ബാലൻസ് 5,000 രൂപയാണ്. ബാലൻസ് കുറയുന്ന അക്കൗണ്ടുകൾക്ക് 100 രൂപയും കുറവുള്ള തുകയുടെ 5ശതമാനവും പിഴയായി ഈടാക്കും
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഗ്രാമീണ മേഖലയിൽ 1000 രൂപയാണ് മിനിമം ക്വാട്ടേർലി ആവറേജ് ബാലൻസ്. സെമി അർബൻ ബ്രാഞ്ചുകളിൽ 2,000 രൂപയും നഗര ബ്രാഞ്ചുകളിൽ 5,000 രൂപയും മെട്രോപൊളിറ്റൻ ബ്രാഞ്ചുകളിൽ 10,000 രൂപയും വരുമിത്. ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് ഗ്രാമീണ ബ്രാഞ്ചിൽ 400 രൂപ പിഴ ഈടാക്കും. സെമി അർബൻ മേഖലയിൽ 500 രൂപയും അർബൻ/ മെട്രോ ബ്രാഞ്ചിൽ 600 രൂപയുമാണ് പിഴ