modi-trump

ഫയല്‍ ചിത്രം

  • ഇന്ത്യയ്ക്കുമേൽ അധികതീരുവ ഏര്‍പ്പെടുത്തിയതിന് കാരണം അമിത ഉൽപാദനമെന്ന യു.എസ് ആരോപണം തള്ളി കേന്ദ്ര വാണിജ്യമന്ത്രാലയം. ഒരു മേഖലയിലും ഇന്ത്യയ്ക്ക് ഘടനാപരമായ അധിക ഉൽപ്പാദനശേഷിയില്ലെന്നും അമേരിക്കയുടെ നോട്ടിസ് പരിശോധിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയ്ക്കുമേൽ അധികതീരുവ ഏര്‍പ്പെടുത്തിയതിന് കാരണം അമിത ഉൽപാദനമെന്ന യു.എസ് ആരോപണം തള്ളി കേന്ദ്ര വാണിജ്യമന്ത്രാലയം. ഒരു മേഖലയിലും ഇന്ത്യയ്ക്ക് ഘടനാപരമായ അധിക ഉൽപ്പാദനശേഷിയില്ലെന്നും അമേരിക്കയുടെ നോട്ടിസ് പരിശോധിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പുതിയ തീരുവ പ്രഖ്യാപനം ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകളെ ബാധിച്ചേക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. 

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആരംഭിച്ച വ്യാപാര ചർച്ചകൾ വിവിധ വിഷയങ്ങളിൽ തട്ടി നീളുകയാണ്. അമേരിക്കയെ അനുനയിപ്പിക്കാൻ ബർബൻ വിസ്കിയുടെ ഇറക്കുമതി സെസ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ഇളവുകൾ ഇന്ത്യ നൽകിയിട്ടും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് തീരുവ ഭീഷണി തുടരുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതി, നിർബന്ധിത തൊഴിൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി നേരത്തെയും അധിക തീരുവകൾ ചുമത്തിയിരുന്നു. Also Read: വന്ദേഭാരതില്‍ ഇനി ഫ്ലൈറ്റ് സ്റ്റൈല്‍ ഭക്ഷണം; വമ്പന്‍ മാറ്റവുമായി റെയില്‍വേ

മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ഉറപ്പാക്കണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. എന്നാൽ, വ്യാപാര കരാറിൽ ഒപ്പിട്ടാൽ ബംഗ്ലാദേശ്, കംബോഡിയ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളെക്കാൾ ഒരു ശതമാനവും ചൈന, വിയറ്റ്നാം എന്നിവയെക്കാൾ മൂന്ന് ശതമാനവും കുറഞ്ഞ തീരുവ മാത്രമാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. അതേസമയം, കരാറിലെത്തിയാലും ഭാവിയിൽ തീരുവ ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പില്ലാത്തതിനാൽ വ്യാപാര ചർച്ചകളിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന അഭിപ്രായവും ചില വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തര വിപണിയുടെ ആവശ്യത്തേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് അവിടത്തെ വ്യവസായ മേഖലയെ ബാധിക്കുന്നുവെന്നാണ് യുഎസിന്റെ ആരോപണം. മെയ്ക് ഇൻ ഇന്ത്യ, പി.എൽ.ഐ, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളും സോളാർ പാനൽ, സ്റ്റീൽ, ഫാർമ, ഇലക്ട്രോണിക്സ് മേഖലകളിലെ ഉൽപ്പാദനശേഷിയും അമേരിക്ക ചോദ്യം ചെയ്യുന്നു. ചൈനയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ ഉൽപ്പാദനം വർധിപ്പിക്കുന്നുവെന്നും യുഎസ് ആരോപിക്കുന്നു. 

ENGLISH SUMMARY:

India has rejected the US allegation of structural excess manufacturing capacity, stating that it has no excess production capacity in any sector. The Commerce Ministry is examining the US notice and insists that trade disputes should be resolved through negotiations. However, the latest tariff threats could complicate the ongoing India-US trade deal discussions. Despite offering several concessions, India continues to face tariff pressure from Washington over issues such as Russian oil imports and forced labour allegations. India is seeking better tariff terms than its Asian competitors, but the US has offered only a marginal advantage over countries such as Bangladesh, Indonesia, China and Vietnam. The US claims India's excess production and low-cost exports are hurting American industries. It has also raised concerns over India's Make in India, PLI and Atmanirbhar Bharat initiatives, along with manufacturing capacity in solar, steel, pharmaceuticals and electronics.