കേരളത്തിന്റെ ചരക്കുനീക്ക, ഇറക്കുമതി-കയറ്റുമതി (എക്സിം) മേഖലകൾക്ക് പുത്തൻ ഉണർവേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി. ടയർ നിർമ്മാണ കസനിയായ എംആർഎഫിനു  വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ നിറച്ച 60 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്ന് 'എംഎസ്‌സി ബിയാട്രിസ്' (MSC Beatrice) എന്ന മദർഷിപ്പിലാണ് ചരക്ക് എത്തിയത്. 

തുറമുഖത്തെ പ്രാഥമിക കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകൾ റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) മാറ്റും. കോട്ടയം ഐസിഡിയിലെ കസ്റ്റംസ് പരിശോധനകൾക്ക് ശേഷം ചരക്ക് കൊച്ചിയിലെ എംആർഎഫ് വെയർഹൗസിലേക്ക് കൊണ്ടുപോകും.

ഇറക്കുമതി സമയം ഗണ്യമായി കുറയും- വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ സമയലാഭവും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നു. നേരത്തെ മുംബൈ തുറമുഖം വഴിയാണ് എംആർഎഫ് ചരക്കുകൾ എത്തിച്ചിരുന്നത്. ഇതിലൂടെ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം ഒരു മാസത്തോളം സമയമെടുത്തിരുന്നു. എന്നാൽ വിഴിഞ്ഞം വഴി എത്തിച്ച് കോട്ടയം ഐസിഡിയിലേക്ക് മാറ്റുന്നതിലൂടെ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും ചരക്ക് എത്തിക്കാൻ സാധിക്കും.

ENGLISH SUMMARY:

Vizhinjam Port natural rubber import is the primary focus keyword for this update on MRF's latest cargo arrival via the MSC Beatrice mothership. This milestone significantly reduces transit time and logistics costs for industrial manufacturing in Kerala compared to traditional routes.