us-midterm-election-tech-stock-crash

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പോടെ ഇടിഞ്ഞത് ട്രംപിന്റെ മാത്രമല്ല, അമേരിക്കന്‍ ഓഹരിവിപണികളുടെയും മൂല്യമാണ്. ടെക്നോളജി ഓഹരികളില്‍ വന്‍ ഇടിവാണുണ്ടായത്. ആഗോള ഓഹരിവിപണികളെ എല്ലാം തിരഞ്ഞെടുപ്പ് ഫലം ബാധിച്ചപ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും ദീപാവലിക്കു മുന്‍പേ തന്നെ പടക്കം പൊട്ടിച്ചു. നിര്‍മിതബുദ്ധി മേഖലയില്‍ ഡെമോക്രാറ്റുകള്‍ നിയന്ത്രണം കൊണ്ടുവരുമെന്ന ആശങ്ക അമേരിക്കന്‍ വിപണികളെ ബാധിച്ചപ്പോള്‍ നിര്‍മിതബുദ്ധിക്ക് പിന്നാലെ കാര്യമായി പോകാത്തതടക്കം ഇന്ത്യയ്ക്ക് ആശ്വാസമായി.

അമേരിക്കയിലെ ഇടിവ് ജപ്പാനിലും ദക്ഷിണ കൊറിയയിലും തായ്‌വാനിലും എല്ലാം ഓഹരി വിപണി വന്‍നഷ്ടത്തിലാക്കിയപ്പോള്‍ ഇന്ത്യയില്‍ സെന്‍സെക്സ് 1700 പോയിന്റാണ് ഉയര്‍ന്നത്. നിഫ്റ്റി 500 പോയിന്റിന് അടുത്തും. ഡെമോക്രാറ്റുകൾ എഐ വിപ്ലവത്തിന് തടയിടുമെന്ന ഭയത്തിൽ എസ്ആൻഡ്പി 500 കമ്പനികള്‍ക്കുണ്ടായ നഷ്ടം 3 ട്രില്യൺ ഡോളറിന്റേതാണ്. ശരിക്കും വന്‍ ദുരന്തം. എഐ അടിസ്ഥാന സൗകര്യങ്ങളില്‍ നടത്തുന്ന വൻ നിക്ഷേപങ്ങളുടെ ലാഭത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ഈ രാഷ്ട്രീയ അനിശ്ചിതത്വവും വിപണിയെ ബാധിക്കുന്നത്. ഡേറ്റ സെന്‍ററുകള്‍ക്കെതിെര അമേരിക്കയിലുണ്ടായ എതിര്‍പ്പുകളെ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല, ഡെമോക്രാറ്റുകളുണ്ടാക്കിയ പ്രശ്നമാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

പക്ഷേ ഇന്ത്യയെ ഇതൊന്നും ബാധിച്ചില്ല. എഐ വിപ്ലവത്തോട് ഇന്ത്യ മുഖം തിരിച്ചെന്നും ഏറെ പിന്നിലായെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ ഇപ്പോഴാണ് ശരിക്കും ആശ്വാസമായത്. ‘വിറ്റൊഴിക്കാന്‍ വിത്തുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ’.  മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിടിവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ദീപാവലിക്കു മുന്‍പേ സന്തോഷത്തിന്റെ പൂത്തിരികള്‍ കത്തിക്കുകയാണ്. കഴിഞ്ഞ 19 മാസമായി ചത്തും ചതഞ്ഞും കിടന്ന  സെന്‍സെക്സും നിഫ്റ്റിയും ശരിക്കും ഉയര്‍ത്തെഴുന്നേല്‍പിന്റെ പാതയിലും.

ENGLISH SUMMARY:

The recent US midterm election results triggered a massive crash in American stock markets, wiping out over $3 trillion in market value from S&P 500 companies led by a steep sell-off in technology and AI stocks. Investors panicked over potential regulatory clampdowns and data center restrictions on the artificial intelligence sector under the Democrats, leading Donald Trump to blame his political rivals on Truth Social for the historical plunge. While global markets in Japan, South Korea, and Taiwan experienced sharp losses, the Indian stock market bucked the global trend and surged remarkably. Boosted by lower crude oil prices, returning foreign institutional investors, and minimal exposure to the global AI frenzy, the Sensex rallied by 1,700 points while the Nifty jumped nearly 500 points ahead of Diwali.