അപകടത്തിലോ അസുഖം മൂലമോ കാലുകൾ നഷ്ടപ്പെട്ടവർക്ക് ഒരുകാൽ  സഹായവുമായി ഹാപ്പി സ്റ്റെപ്സ് പദ്ധതി. തൃശൂർ  ലയൺസ് ക്ലബ്ബിന്റെ സർവീസ് ട്രസ്റ്റും കല്യാൺ സിൽക്സും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. കൃത്രിമ കാലുകളുടെ ആദ്യഘട്ട വിതരണം കല്യാൺ സിൽക്സിന്റെ കുരിയച്ചിറയിലുള്ള  കോർപ്പറേറ്റ് ഓഫിസിൽ നടന്നു.മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഇന്‍റര്‍നാഷണൽ ഫൗണ്ടേഷന്‍റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച കൃത്രിമ കാൽ  നിർമ്മാണ കേന്ദ്രത്തിൽ,  ആദ്യഘട്ടമായി   110 കൃത്രിമ കാലുകളാണ് സൗജന്യമായി നിർമ്മിച്ചു നൽകുന്നത്.പ്രമുഖ ടെക്സ്റ്റൈൽ ശൃംഖലയായ കല്യാൺ സിൽക്സാണ് സ്പോൺസർ. കല്യാൺ സിൽക്സ് ചെയർമാൻ ടി. എസ് പട്ടാഭിരാമൻ സ്വാഗത പ്രസംഗം നടത്തി.

 

 

വിവിധ ക്ലബ്ബുകൾ വഴി ലഭിച്ച 160 പരം അപേക്ഷകളിൽ നിന്നാണ് അർഹരായ 110 പേരെ തിരഞ്ഞെടുത്തത്. ചെന്നൈയിൽ നിന്നുള്ള വിദഗ്ധരാണ്  ജയ്പൂർ മാതൃകയിലുള്ള കാലുകൾ നിർമ്മിച്ചത്. അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ്  താഴത്ത്  പദ്ധതിക്ക് ആശംസ  അറിയിച്ചു.

 

 

 

വെള്ളത്തിലും ചെളിയിലും ഒരുപോലെ  ഉപയോഗിക്കാം.ഭാരം കുറവാണ്.ഒപ്പം സ്വാഭാവിക ചലനശേഷി കിട്ടുമെന്ന സവിശേഷതയും ഈ കൃത്രിമ കാലുകൾക്കുണ്ട്. എം. എൽ. എ രാജൻ പല്ലൻ, ട്രസ്റ്റ് ചെയർമാൻ ജെയിംസ് വളപ്പില, ഒല്ലൂർ എംഎൽഎ കെ രാജൻ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.ഒരു വർഷം 500 കാലുകൾ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് 

Happy Steps project provides artificial legs to those who have lost limbs due to accidents or illness: