നാല് അധ്യാപകരുടെ ദീര്‍ഘവീക്ഷണമാണ് കോട്ടയം പാലായിലെ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍. അഞ്ഞൂറു ചതുരശ്രയടി വാടകക്കെട്ടിടത്തില്‍ പന്ത്രണ്ടു വിദ്യാർഥികളുമായി 42 വര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനം ഇന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആശ്രയമാണ്. എഴുനൂറിലധികം അധ്യാപകർക്കും കരുതലാണ് ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍.
പിഎസ്സി പരീക്ഷ എഴുതി നാലുപേര്‍ക്കും ജോലി കിട്ടിയെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് സുഹൃത്തുക്കളും അധ്യാപകരുമായ ജോര്‍ജ് തോമസും, സെബാസ്റ്റ്യന്‍ ജി മാത്യുവും, ബി. സന്തോഷ് കുമാറും, സ്റ്റീഫന്‍ ജോസഫും ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിന് അടിത്തറയിട്ടത്. നാല്‍പത്തിരണ്ടാം വര്‍ഷവും കാലത്തിനൊത്ത് അധ്യാപന രീതിയിലൊക്കെ മാറ്റം വരുത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് നാലു ഡയറക്ടര്‍മാരും.
എഴുന്നൂറിലധികം അധ്യാപകരാണ് ഇന്ന് പാലായിലെ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലുളളത്. അങ്ങനെ അധ്യാപകര്‍ക്കും കരുതലാവുകയാണ് സ്ഥാപനം. ഇതിനോടകം ഏകദേശം ഒന്നരലക്ഷം ഡോക്ടര്‍മാരെയും രണ്ടു ലക്ഷം എന്‍ജിനീയര്‍മാരെയുമാണ് ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ സമൂഹത്തിന് നല്‍കിയത്. പരസ്പരം വിശ്വാസം കൊണ്ടു സൃഷ്ടിച്ചെടുത്ത കൂട്ടുകെട്ടാണു സ്ഥാപനത്തിന്‍റെ നട്ടെല്ല്. പേര് തന്നെ വിശേഷണമാക്കി ബ്രില്യന്‍റ് ജൈത്രയാത്ര തുടരുന്നു.