star-health

രാജ്യത്തെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് കേരളത്തിൽ 20 വർഷം പൂർത്തിയാക്കി. 5,800 കോടി രൂപയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ ഇതിനകം തീർപ്പാക്കിയതായി കമ്പനി കൊച്ചിയിൽ അറിയിച്ചു. കേരളത്തിൽ സ്റ്റാർ ഹെൽത്തിന് 59 ശാഖകളും 550ലധികം നെറ്റ്‌വർക്ക് ആശുപത്രികളുമുണ്ട്.നിലവിൽ 20 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകളും എഐ വഴിയാണ് പരിഗണിക്കുന്നതെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 50 ശതമാനം ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും സ്‌റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഫുള്‍ടൈം ഡയറക്ടറും സിഎംഒയുമായ ഹിമാൻഷു വാലിയ പറഞ്ഞു.

ENGLISH SUMMARY:

Star Health Insurance Kerala celebrates 20 years of service, having settled over 1.7 million claims exceeding ₹5,800 crore. The company is also embracing AI, currently processing 20% of cashless claims through artificial intelligence with plans to increase this significantly.