വിപുലമായ ഓണാഘോഷവുമായി വൈറ്റ് ഗോൾഡ് കമ്പനി. സ്വർണ വ്യാപര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ജീവനക്കാർക്കായി വിപുലമായ ഓണാഘോഷ പരിപാടികളാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. പൂക്കളം, തിരുവാതിര, പുലിക്കളി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. മാനേജിങ് ഡയറക്ടർ ബാബു സി. ജോസഫ്, സി.ഇ.ഒയും സ്ഥാപകനുമായ രാഹുൽ സി. ജോസഫ് എന്നിവർ ആഘോഷത്തിന്‍റെ ഭാഗമായി. ബ്രാൻഡ് അംബാസഡർ ലക്ഷ്മി നക്ഷത്രയുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് ആവേശം പകർന്നു.
കമ്പനിയുടെ കേരള സെയിൽസ് മേധാവി റോബിൻ കടവന് പ്രവർത്തന മികവും നേതൃത്വവും പരിഗണിച്ച് ചടങ്ങിൽ കാർ സമ്മാനിച്ചു. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിന്‍റെയും കമ്പനിയുടെ വളർച്ചയിൽ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരളത്തിൽ 45-ലധികം ശാഖകളുള്ള വൈറ്റ് ഗോൾഡ് സംസ്ഥാനത്തെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുകയാണ്. കേരളത്തിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും വൈറ്റ് ഗോൾഡ് പ്രവർത്തനം വിപുലീകരിക്കുകയാണ്.