ലെയേർഡ് ഡെസേർട്ട് അനുഭവവുമായി 'മെറീക്യാൻ' അവതരിപ്പിച്ച് മേഴ്സിലീസ് ഐസ്ക്രീം. പ്രീമിയം ഐസ്‌ക്രീം, ഫ്രൂട്ട് സോസുകൾ, കേക്ക്, ബിസ്‌കറ്റ്, ക്രഞ്ചി നട്ട്സ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ലെയർ ഡെസേർട്ട് അനുഭവമാണ് മെറീക്യാൻ. തമിഴ്നാട്ടിലെ ധർമപുരിയിലെ അത്യാധുനിക പ്ലാന്‍റിലാണ് മെറീക്യാന്‍റെ നിർമ്മാണം.
ഓരോ സ്പൂണിലും വ്യത്യസ്ത രുചി അനുഭവം. പരമ്പരാഗത ഐസ്‌ക്രീം സങ്കൽപ്പങ്ങൾക്കപ്പുറം സമഗ്രമായ ഡെസേർട്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മെറീക്യാൻ തയ്യാറാക്കിയിരിക്കുന്നത്. ക്യാനിനുള്ളിൽ പ്രീമിയം ഐസ്‌ക്രീം, ഫ്രൂട്ട് സോസുകൾ, ഫ്ലേവർ സ്വേൾസ്, കേക്ക്, ബിസ്‌കറ്റ്, ക്രഞ്ചി നട്ട്സ് തുടങ്ങി വിവിധ ഡെസേർട്ട് ഘടകങ്ങൾ പാളികളായി ഒരുക്കിയതാണ് ഉൽപ്പന്നത്തിന്റെ പ്രധാന പ്രത്യേകത. കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിലല്ല, മികച്ചൊരു ഓപ്ഷൻ നൽകുന്നതിലാണ് ശ്രദ്ധയെന്നാണ് മേഴ്സിലീസിൻ്റെ നിലപാട് തമിഴ്നാട്ടിലെ ധർമപുരിയിലുള്ള മേഴ്സിലീസിന്റെ അത്യാധുനിക നിർമ്മാണശാലയിലാണ് മെറീക്യാൻ നിർമിക്കുന്നത്. ഉൽപാദനത്തിന്റെയും, ഗുണനിലവാരത്തിന്‍റെയും കാര്യത്തിൽ ഒരു കോംപ്രമൈസിനും ഇല്ലെന്നാണ് കമ്പനിയുടെ നിലപാട്.
ശുദ്ധമായ പാൽ, വെണ്ണ, യഥാർത്ഥ പഴവർഗങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്ത നിറങ്ങളിലും ഫ്ലേവറുകളിലുമാണ് മേഴ്സിലീസ് ഐസ്‌ക്രീം തയ്യാറാക്കുന്നത്. പ്രീബയോട്ടിക്, പ്രോബയോട്ടിക് ഐസ്‌ക്രീമുകൾ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും കമ്പനി ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്.