ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ആലപ്പുഴ ഷോറൂമിൽ പ്രീമിയം ബ്രാൻഡഡ് വാച്ചുകളുടെ ‘ടൈം അൺവെയിൽഡ്’ എക്സിബിഷൻ ആരംഭിച്ചു. ഓഗസ്റ്റ് 17 വരെ നടക്കുന്ന എക്സിബിഷനിൽ പ്രശസ്‌ത ബ്രാൻഡുകളുടെ മനോഹരമായ വാച്ച് ശേഖരം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത വാച്ചുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവ്, ആകർഷകമായ മറ്റ് ഓഫറുകൾ, പഴയ വാച്ചുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം എന്നിവ ലഭ്യമാണ്. എല്ലാ വാച്ചുകൾക്കും സൗജന്യ പോളിഷിംഗും ബാറ്ററി മാറ്റവും ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം വാച്ചുകൾ കൂടാതെ ലിമിറ്റഡ് എഡിഷൻ ലക്ഷ്വറി വാച്ചുകളും പ്രദർശനത്തിലുണ്ട്. ലോകോത്തര ബ്രാൻഡഡ് വാച്ചുകൾ മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് അറിയിച്ചു... എം.എൽ.എമാരായ ജി.സുധാകരൻ, എ.ഡി.തോമസ് എന്നിവർ ചേർന്ന് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സോണൽ ഹെഡ് എം.പി.ജാഫർ, മലബാർ വാച്ചസ് ഓപ്പറേഷൻസ് ഹെഡ് വിശ്വമോഹൻ മേനോൻ, ഡെപ്യൂട്ടി സ്റ്റോർ ഹെഡ് മുഹമ്മദ് അഫ്സൽ എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.