എൻ.ടി.സി. ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടർ ആയി ബെറ്റ്സി രാജഗോപാല്‍ ചുമതലയേറ്റു. ആര്‍ബിഐ റിട്ടയേർഡ് ജനറൽ മാനേജരാണ് ബെറ്റ്സി. നിലവിലെ ഇൻഡിപെൻഡന്റ് ഡയറക്ടർമാരായ പുരുഷോത്തമൻ, ശിവദാസ് ചേറ്റൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എൻ.ടി.സി. ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വർഗീസ് ജോസ്, ഡയറക്ടർമാരായ റോസ് വർഗീസ്, സിന്ധു ഉണ്ണികൃഷ്ണൻ, കമ്പനി സെക്രട്ടറി ബാബു എന്നിവരും സന്നിഹിതരായിരുന്നു. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി സേവനം നല്‍കുന്ന സ്ഥാപനമാണ് എന്‍.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ്.