lek

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണമായ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി നടത്തി വി.പി.എസ്. ലേക്ഷോർ ആശുപത്രി. ഒ–ആം (O-arm) സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ.

ശസ്ത്രക്രിയയ്ക്കിടെ ഉയർന്ന റെസല്യൂഷനിലുള്ള ത്രിമാന (3D) ചിത്രങ്ങൾ ഡോക്ടർമാർക്ക് തത്സമയം ലഭ്യമാക്കുന്നതാണ് ഒ–ആം സാങ്കേതികവിദ്യയുടെ പ്രത്യേകത. ഇതിലൂടെ കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്കോളിയോസിസ് രോഗം ബാധിച്ച പൂത്തോട്ട സ്വദേശിനിയും അധ്യാപികയുമായ പ്രീതിക പി. ചന്ദ്രനാണ് ചികിത്സയിലൂടെ രോഗമുക്തി നേടിയത്. നട്ടെല്ലിന്റെ അസ്വാഭാവിക വളവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇവർ നേരിട്ടിരുന്നത്.

വി.പി.എസ്. ലേക്ഷോർ ആശുപത്രിയിലെ സ്പൈൻ ആൻഡ് സ്കോളിയോസിസ് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

നൂതന സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ സങ്കീർണമായ നട്ടെല്ല് രോഗങ്ങൾക്കും കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

VPS Lakeshore Hospital successfully performed complex spine surgery using advanced O-arm technology. This innovative approach utilizes high-resolution 3D imaging to ensure precision and safety during intricate procedures.