Marklance

ഫാഷൻ ലോകത്ത് കരിയർ സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി പ്രഫഷണൽ ഫാഷൻ ഡിസൈൻ കോഴ്സുകളുമായി മാർക്‌ലാൻസ് സ്കൂൾ ഓഫ് ഫാഷൻ. 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റൻസും കരിയർ ഗൈഡൻസും ഉറപ്പുനൽകുന്ന സ്ഥാപനത്തിൽ പുതിയ ബാച്ചുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

എട്ട് മാസത്തെ ഡിപ്ലോമ കോഴ്സിനും ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സിനുമാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. സിലബസിനൊപ്പം ലൈവ് പ്രാക്ടിക്കൽ ട്രെയിനിങ്, ഇൻഡസ്ട്രിയൽ എക്സ്പോഷർ, ഫാഷൻ ഷോകൾ, റാംപ് വോക്ക് പരിശീലനം, ഡിസൈനിങ് പ്രോജക്ടുകൾ തുടങ്ങിയവയും വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫാഷൻ മേഖലയിലെ പ്രായോഗിക പരിചയവും വ്യവസായ ബന്ധങ്ങളും വിദ്യാർഥികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് സ്ഥാപന അധികൃതർ വ്യക്തമാക്കി.

അതേസമയം, മാർക്‌ലാൻസ് സംഘടിപ്പിച്ച ഗ്രാൻഡ് റാംപ് വോക്ക് ഇവന്റ് ശ്രദ്ധേയമായിരുന്നു. ചലച്ചിത്രതാരം ഗായത്രി സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ വിവിധ ഫാഷൻ അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. മത്സരവിഭാഗങ്ങളിൽ മാർക്‌ലാൻസ് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകർ അറിയിച്ചു.

ENGLISH SUMMARY:

Marklance School of Fashion is offering professional fashion design courses for students dreaming of a career in the fashion world. They guarantee 100% placement assistance and career guidance, with admissions now open for new batches.