ഹൈസെൻസിന്റെ ഏറ്റവും പുതിയ യു.എക്സ് 116 ഇഞ്ച് ആർജിബി മിനി എൽഇഡി ടെലിവിഷൻ വിപണിയില്‍. കോഴിക്കോട് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്ന ചടങ്ങിൽ സിനിമാതാരം അനിഖ സുരേന്ദ്രൻ പുതിയ മോഡലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.

ഹൈസെൻസ് ഇന്ത്യയുടെയും മൈജിയുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 100 ഇഞ്ച്, 116 ഇഞ്ച് സ്ക്രീൻ സൈസുകളിൽ ലഭ്യമാകുന്ന ഹൈസെൻസ് യു.എക്സ് സീരീസ്, അത്യാധുനിക ഡിസ്പ്ലേ, ഓഡിയോ, ഗെയിമിങ് സാങ്കേതികവിദ്യകളുടെ പിന്തുണയോടെ മികച്ച ദൃശ്യാനുഭവവും ഒരുക്കുന്നതായി കമ്പനി അറിയിച്ചു.

റിയൽ ടൈമിൽ ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന എ.ഐ പ്രൊസസറാണ് ടെലിവിഷന്റെ പ്രധാന സവിശേഷത. കൂടാതെ, കൂടുതൽ തെളിച്ചവും കൃത്യമായ നിറങ്ങളും ഉറപ്പാക്കുന്ന ആർജിബി മിനി എൽഇഡി ബാക്ക്‌ലൈറ്റ് സംവിധാനവും ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വലിയ സ്ക്രീൻ അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ യു.എക്സ് സീരീസ് അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.

ENGLISH SUMMARY:

Hisense UX TV is the latest 116-inch RGB Mini LED television launched in the market. This new model, available in 100 and 116-inch screen sizes, offers advanced display, audio, and gaming technologies for an enhanced viewing experience.