ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസഡറായ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പുതിയ പരസ്യചിത്രം ശ്രദ്ധേയമാകുന്നു. പ്രേക്ഷകർക്ക് മുന്നിൽ തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് സഞ്ജു പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ സംവിധായകൻ അരുൺ വൈഗ ഒരുക്കിയ പരസ്യചിത്രം, സ്ഥാപനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തിറക്കിയത്. ക്രിക്കറ്റിലെ പോലെ അഭിനയത്തിലും സഞ്ജുവിന് ശോഭിക്കാൻ കഴിയുമെന്നാണ് ആരാധകർ കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നത്.