കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സിദ്ധരാമയ്യ ഇറങ്ങി. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ എത്തുമെന്ന് ഉറപ്പായതോടെ ഇതിന്‍റെ പ്രതിഫനം ഓഹരി വിപണിയലുണ്ടായി. എന്താണ് ഓഹരി വിപണിയിലെ ഡി.കെ ഇഫക്ട്. വെള്ളിയാഴ്ച ഓഹരി വിപണിയില്‍ കോഫി ഡേ എന്‍റര്‍പ്രൈസ് ഓഹരികളിലുണ്ടായ മുന്നേറ്റം ബന്ധം ഡി.കെയുടെ ബന്ധം പറയും. കോഫി ഔട്ട്ലേറ്റായ കഫേ കോഫി ഡേ നടത്തുന്ന കമ്പനിയാണ് കോഫി ഡേ എന്‍റര്‍പ്രൈസ്.

വെള്ളിയാഴ്ച ഓഹരി വില 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 34.78 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഓഹരി മുന്നേറ്റത്തിലാണ്. ആകെ 40 ശതമാനമാണ് ഇതുവരെ ഓഹരി നേട്ടമുണ്ടാക്കിയത്. കോഫി ഡേ എന്‍റര്‍പ്രൈസ് കുടുംബവുമായി ഡി.കെ. ശിവകുമാറിനുള്ള അടുത്ത ബന്ധമാണ് ഓഹരിയുടെ കുതിപ്പിന് പിന്നിലെ ഒരു കാരണം. ശിവകുമാറിന്‍റെ മൂത്ത മകള്‍ ഐശ്വര്യ വിവാഹം ചെയ്തത് കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥിന്‍റെ മകന്‍ അമർത്യ ഹെഗ്‌ഡെയെ ആണ്. 

ഓഹരിയുടെ മുന്നേറ്റത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഹരിയുടെ നാലാം പാദഫലത്തില്‍ കമ്പനി 132.07 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 114.16 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥലത്താണിത്. വരുമാനം 4.60 ശതമാനം വര്‍ധിച്ച് 280.51 കോടി രൂപയിലുമെത്തി. 

വര്‍ഷങ്ങളായി നഷ്ടത്തിലാണ് കഫേ കോഫി ഡേ ഓഹരികള്‍. 2025 ഫെബ്രുവരിയില്‍ 21.28 രൂപയിലായിരുന്നു ഓഹരി വില. അഞ്ചു വര്‍ഷത്തിനിടെ ആറു ശതമാനം ഇടിഞ്ഞ ഓഹരി, ഒരു വര്‍ഷത്തിനിടെ കേവലം 2.77 ശതമാനമാണ് ഉണ്ടാക്കിയ നേട്ടം. 

(ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Following the resignation of Siddaramaiah and the confirmed ascension of D.K. Shivakumar as the new Chief Minister of Karnataka, shares of Coffee Day Enterprises experienced a massive surge in the stock market, hitting a 20% upper circuit to reach ₹34.78. This dramatic "DK Effect" is heavily linked to sentiment, as Shivakumar's eldest daughter, Aishwarya, is married to Amartya Hegde, the son of the late Cafe Coffee Day founder V.G. Siddhartha. Beyond political sentiment, the rally was fundamentally backed by stellar Q4 financial results, with the company reporting a net profit of ₹132.07 crore, a remarkable turnaround from the ₹114.16 crore loss incurred in the same quarter of the previous fiscal year. This dual momentum has helped the long-struggling stock, which had been trading at low margins around ₹21.28 in early 2025, to gain over 40% in just five sessions.