ദക്ഷിണേന്ത്യയിലെ പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്സ് ഡിജിറ്റൽ വിപണന ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 64-ാമത് ഹൈടെക് ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സാദിഖലി തങ്ങൾ ശിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്
തിരൂർ പൊലീസ് ലൈനിൽ സജ്ജമാക്കിയ 64-ാമത്തെ ബ്രാഞ്ചിനാണ് തുടക്കമായത്. ആദ്യ വിപണനത്തിന്റെ ഉദ്ഘാടനം തിരൂർ നഗരസഭാ ചെയർമാൻ ഇബ്രാഹിം നിർവ്വഹിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് നന്തിലത്ത് ഷോറൂമുകളുടെ വിജയമെന്ന് ചെയർമാൻ ഗോപൂ നന്തിലത്ത് പറഞ്ഞു
വാർഡ് കൗൺസിലർ സരോജദേവി കെ, സി.പി സാലി ,ഷൈനി ഗോപു നന്തിലത്ത്, സി.ഇ.ഒ - പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി. ജോയ് എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ 'പർച്ചേസ് ആൻഡ് വിൻ' മെഗാ ഓഫറുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്നും ഒരോ മണിക്കൂറിലും നടത്തിയ നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് 32 ഇഞ്ച് എൽ.ഇ.ഡി ടിവികൾ സമ്മാനമായി നൽകുന്നുണ്ട്.