ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങളുമായി കോഴിക്കോട്ടെ ചാണക്യ ബിസിനസ് സ്കൂള്‍. 2025–26 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിഎംഎ– യുഎസ്എ പാസായ വിദ്യാര്‍ഥികളുള്ള സ്ഥാപനമായി ചാണക്യ മാറി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ചാണക്യ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഈ വര്‍ഷത്തെ ബിസിനസ് സ്കൂള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ചാണക്യ സ്വന്തമാക്കിയിരുന്നു. സ്ഥാപനത്തിന്‍റെ 11ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ വി. അജീഷ്, സിഒഒ അഞ്ജനി അജീഷ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അഖില്‍ മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.