ഭക്ഷ്യവസ്തുക്കളുടെ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടനും മോഡലുമായ മിലിന്ദ് സോമന്‍. ഇന്ത്യക്കാരുടെ ദൈനംദിന ഭക്ഷണശീലങ്ങളുടെ ഭാഗമായി ഉല്‍പ്പന്നങ്ങളെ മാറ്റാന്‍ മികച്ച മുഖമാണ് മിലിന്ദ് സോമന്‍റേത് എന്ന് കമ്പനി ഭാരവാഹികള്‍ പറഞ്ഞു. വീടുകളിലേക്ക് സ്വാദിഷ്ടമായ പ്രോട്ടീന്‍ സ്രോതസ് എത്തിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ടേസ്റ്റി നിബിള്‍സ് മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു.

ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന കണ്‍വീനിയന്‍സ് ഫുഡ് സെഗ്മെന്‍റില്‍ രാജ്യവ്യാപക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പദ്ധതികളും കമ്പനി ആവിഷക്കരിക്കുന്നുണ്ട്. വൈസ് പ്രസിഡന്‍റ് സുനില്‍ പി.കൃഷ്ണന്‍, സീനിയര്‍ മാനേജര്‍ ടി.പി.മനോജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Tasty Nibblers has appointed actor and model Milind Soman as their new brand ambassador. This strategic move aims to integrate their products into the daily dietary habits of Indians, emphasizing healthy and convenient meal options.