യുവാക്കൾക്കിടയിൽ തൊഴിൽമേഖലയെന്ന നിലയിൽ സ്വീകാര്യത നേടുന്ന ലോജിസ്റ്റിക്സിൽ, വൻതുക മുടക്കി വിദേശപഠനം നടത്തുന്നതിന് പകരമായി കൊച്ചിയിൽ പഠനത്തോടൊപ്പം തൊഴിൽപരിശീലനം നേടാൻ അവസരം. SLBS മാർക്ക്‌ലാൻസ് അവതരിപ്പിക്കുന്ന വർക്ക് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഡിപ്ലോമ പ്രോഗ്രാമാണ് ഈ നൂതന പഠനരീതി സാധ്യമാക്കുന്നത്. എട്ടുമാസം ദൈർഘ്യമുള്ള കോഴ്സ്, പ്രായോഗിക പരിശീലനത്തിനാണ് ഊന്നൽ നൽകുന്നത്. ലോജിസ്റ്റിക്സിലെ ഡോക്യുമെന്റേഷൻ, ഓപ്പറേഷൻസ്, വെയർഹൗസിങ് എന്നിവയിലും ERP, സാപ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലും നേരിട്ടുള്ള പരിശീലനം കോഴ്സിന്റെ ഭാഗമാണ്.

ആഗോളതലത്തിൽ അംഗീകാരമുള്ള ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ടിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുമെന്നത് കോഴ്സിന്റെ പ്രധാന ആകർഷണമാണ്. പഠനം പൂർത്തിയാക്കുന്നവർക്ക് പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും തുടർന്ന് മികച്ച തൊഴിലവസരങ്ങളും ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു