ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം മാവേലിക്കരയിൽ പ്രവർത്തനം തുടങ്ങി. 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ബോബി ചെമ്മണ്ണൂരും സിനിമാതാരം അമല പോളും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഡയമണ്ടിന്റെ ആദ്യ വിൽപന മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥും ഗോൾഡിന്റെ ആദ്യ വിൽപന എം.എസ്.അരുൺകുമാർ എംഎൽഎയും നിർവഹിച്ചു.
ചെറിയ കട വലിയ ഡിസ്കൗണ്ട് വലിയ സെലക്ഷൻ എന്ന ആശയമുൾക്കൊണ്ടാണ് ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ നിർധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം വിതരണം ചെയ്തു. ഉൽഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.