2026ലെ കീം എൻട്രൻസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍. എൻജിനീയറിങ് വിഭാഗത്തിൽ ആറ് പേരും ഫാർമസി വിഭാഗത്തിൽ രണ്ട് പേരും ഉൾപ്പെടെ എട്ടു വിദ്യാർഥികളാണ് 100 പെർസന്റൈൽ സ്കോറോടെ മിന്നും ജയം സ്വന്തമാക്കിയത്

100 പെര്‍സന്റൈല്‍ എന്ന പരമാവധി സ്കോര്‍ നേടി വിജയത്തിളക്കം കൂട്ടി തൃശൂര്‍ നാട്ടിക സ്വദേശിയായ ഇ.എൻ.കെ. വൈഷ്ണവ്.

തൃശൂർ ദേവമാതാ സി.എം.എഐ . പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്റിലെ എൻട്രൻസ് പരിശീലനമാണ് വിജയരഹസ്യം. JEE അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്ന കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജ് മണപ്പാട്ടിലും തൃശൂർ മാള സ്വദേശിനി കെ.ആര്‍ വിസ്മയയും 100 പെർസെൈന്റൽ നേട്ടം കൈവരിച്ചു. കാക്കനാട് ബാവൻസ് സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയ  കടവന്ത്ര സ്വദേശി കൃഷ്ണ ജെ. മേനോനും  100 പെർസെൈന്റൽ തിളക്കം.

എറണാകുളം അയ്യൻപുഴ സ്വദേശി റോഷൻ രാജു  മാന്നാനം കെ.ഇ. സ്കൂളിൽ പ്ലസ്ടുപഠനത്തൊടൊപ്പവും കാക്കനാട്  സ്വദശി എച്ച് രോഹിത് കൃഷ്ണ 

എറണാകുളം നൈപുണ്യസ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പവും ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടി.തൃശൂർ ഒല്ലൂർ സ്വദേശിനി ജെസ്സെ ജസ്റ്റിനും പോട്ട സ്വദേശി വിനായക് നാരായണനും ഫാർമസി വിഭാഗം  100 പെർസെൈന്റൽ  നേടി. ബ്രില്യന്റിലെ 82 വിദ്യാര്‍ഥികളാണ് 99.9 പെര്‍സന്റൈല്‍ സ്കോര്‍ നേടിയത്.99 പെര്‍സന്റൈലിന് മുകളില്‍ 710 വിദ്യാര്‍ഥികളും 98ന് മുകളില്‍ 1220 വിദ്യാര്‍ഥികളും 95ന് മുകളില്‍ 3050 വിദ്യാര്‍ഥികളുമുണ്ട്. ഉന്നത വിജയം നേടിയവരെ ബ്രില്യൻഡ് സ്റ്റഡി സെൻ്റർ ഡയക്ടേർഴ്സ് അനുമോദിച്ചു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ‌് പറഞ്ഞു.

ENGLISH SUMMARY:

Brilliant Study Centre Palai has achieved remarkable success in the 2026 KEAM entrance examination, with eight students scoring 100 percentile. This outstanding achievement includes six students in the engineering stream and two in the pharmacy stream, highlighting the center's effective coaching methodologies.