നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെയും അർപ്പണബോധത്തെയും ആദരിച്ചുകൊണ്ട്, കൊച്ചി വെൽകെയർ ഹോസ്പിറ്റലും ഫോറം കൊച്ചിയും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ആരോഗ്യ പരിശോധനാ ക്യാമ്പും നടത്തി. വെൽകെയർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബെൻസി എഫ്രയിം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് സഫീർ, ഫിനാൻസ് മാനേജർ സി.വി.അശോക് കുമാർ, നഴ്സിംഗ് സൂപ്രണ്ട് ദീന ജേക്കബ് സാമുവൽ, ഐ എൻ എസ് സീനിയര് ജോസഫ്, ഫോറം കൊച്ചി ജനറൽ മാനേജർ മുഹമ്മദ് എസ്.ഖാന്‍, ഫോറം കൊച്ചി എജിഎം സജീഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.