മാതൃദിനത്തോടനുബന്ധിച്ച് മദേഴ്സ് ഓഫ് മെന്റേഴ്സ് പദ്ധതിക്ക് തുടക്കമിട്ട് മെന്റർ കോളജസ്. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ടി.ആർ.ഷംസുദ്ദീൻ നിർവഹിച്ചു. ജീവനക്കാരുടെ ജീവിത വിജയങ്ങൾക്ക് പിന്നിലെ അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയിലൂടെ, ജീവനക്കാരുടെ അമ്മമാര്‍ക്ക്
പ്രതിമാസ സ്നേഹവേതനം നൽകുന്നതാണ് പദ്ധതി. ചടങ്ങില്‍ കോളജ് പ്രിൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റ്, തുടങ്ങിയവര്‍ പങ്കെടുത്തു. ചെയർമാന്‍ ടി.ആർ. ഷംസുദ്ദീനും മാതാവും ചടങ്ങില്‍ പങ്കെടുത്തു. കുടുംബബന്ധങ്ങളെയും സാമൂഹിക മൂല്യങ്ങളെയും മുൻനിർത്തുന്ന മാതൃക അവതരിപ്പിക്കുകയാണ് പദ്ധതിയിലൂടെ മെന്റർ കോളേജസിന്റെ ലക്ഷ്യം.