ആരവ് പ്രീമിയർ ലീഗ് സീസൺ ടു വിൽ മത്സരിക്കുന്ന ‘വൈൽഡ് ഫോക്‌സ്’ ടീം ജേഴ്സി പ്രകാശനം കൊച്ചി വെൽകെയർ ഹോസ്‌പിറ്റലിൽ നടന്നു. വൈൽഡ് ഫോക്‌സ് ടീം ക്യാപ്റ്റൻ സാജു നവോദയ, വൈസ് ക്യാപ്റ്റൻ നാദിറ മെഹ്റിൻ, മറ്റ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓർത്തോപീഡിക്സ് വിഭാഗം HOD ഡോ. നിജിത്ത്, ഡോ. ബാബു ജോർജ്, ഡോ. രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ജേഴ്‌സി പ്രകാശനം നിർവഹിച്ചത്.
വെൽകെയർ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ ബെൻസി എഫ്രേം, COO മുഹമ്മദ് സഫീർ, ഡോ. ലവീന, ഫിനാൻസ് മാനേജർ അശോക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.