മലയാള മനോരമ പാര്‍പ്പിടം പ്രദര്‍ശനത്തിന് തിരുവനന്തപുരം ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് പ്രസിഡന്‍റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വീട് നിര്‍മാണം, വീട് വാങ്ങല്‍, ഹോം ലോണ്‍, ഇന്‍റീരിയല്‍ ഡിസൈനിങ് തുടങ്ങിയ വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കും. ഇരുപതിലേറെ ബില്‍ഡര്‍മാരും, പത്തിലേറെ ബാങ്കുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്.

രാവിലെ പതിനൊന്ന് മുതല്‍ രാത്രി എട്ട് വരെയുള്ള പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. വീട് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സെമിനാറുകളും ഓപ്പണ്‍ ഫോറവും പ്രദര്‍ശനത്തിന്‍റെ പ്രത്യേകതയാണ്.  

ENGLISH SUMMARY:

Malayala Manorama Online News covers the inauguration of the housing exhibition in Trivandrum, offering comprehensive information on home construction, purchase, loans, and interior design. This free entry event features over twenty builders and ten banks, providing valuable insights for potential homeowners.