ജീവനക്കാര്‍ക്കായി ഫാമിലി മീറ്റ് ഒരുക്കി പ്രമുഖ സാമ്പത്തിക സ്ഥാപനമായ യുജിഎസ് ഗോള്‍ഡ് ലോണ്‍. പാലക്കാട് നടന്ന ചടങ്ങില്‍ നടനും യുജിഎസ് ബ്രാന്‍ഡ് അംബാസിഡറുമായ ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യതിഥിയായി.സ്ഥാപനത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും പങ്കാളികളായ ജീവനക്കാരെ ആദരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് യുജിഎസ് ഫാമിലി മീറ്റ് ഒരുക്കിയത്.
വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള നാനൂറോളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പരിപാടിയുടെ ഭാഗമായി. കേരളവും തമിഴ്നാടും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി യുജിഎസ് വളരുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട്.
യുജിഎസിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ധ്യാന്‍ ശ്രീനിവാസന്‍ ആശംസകള്‍ നേര്‍ന്നു.കുടുംബാംഗങ്ങള്‍ക്കായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.