മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിൻ്റെ 2026-2028 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൈജി ഇന്ത്യ ചെയര്‍മാന്‍ എ. കെ. ഷാജിയാണ്  പ്രസിഡൻ്റ്. ജി ടെക്  ഗ്രൂപ്പ്ിന്റെ സി എം ഡി മെഹറൂഫ് മണലൊടി സെക്രട്ടറിയായി. മെർമർ ഇറ്റാലിയ സി എം ഡി കെ.വി സക്കീർ ഹുസൈനാണ് ട്രഷറർ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2011 ൽ ആരംഭിച്ച ബിസിനസ് ക്ലബ് സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിവരികയാണ്.

ENGLISH SUMMARY:

The Business Club Malabar has elected new office bearers for the 2026-2028 term, continuing their commitment to social responsibility and charitable activities. The newly elected president, AK Shaji, along with secretary Mehroof Manalody and treasurer KV Sakkeer Hussain, will lead the club's initiatives for the upcoming years.