തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന്‍റെ ഭാഗമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ അധ്യക്ഷന്‍ എം.പി ജാക്‌സണ്‍ നിര്‍വഹിച്ചു. ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നട മുതല്‍ ബസ് സ്റ്റാന്‍റ് പരിസരം വരെയാണ് ദീപാലങ്കാരങ്ങളും പന്തലും ഒരുക്കിയിട്ടുള്ളത്
വര്‍ഷങ്ങളായി ഐസിഎല്‍ ആണ് ക്ഷേത്രത്തില്‍ ദീപാലങ്കാരം ഒരുക്കാറുള്ളത്. കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി.കെ ഗോപി , ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി അനില്‍കുമാര്‍, ക്ഷേത്രം മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്‌ഠന്‍ നമ്പൂതിരി, മറ്റ് ദേവസ്വം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു