നന്തിലത്ത് ജി-മാർട്ട് ‘വക്കാ ലക്കാ’ ഓഫർ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം ഇടപ്പള്ളി ഷോറൂമിൽ നടന്ന നറുക്കെടുപ്പ് ഹൈബി ഈഡൻ എം.പി നിർവഹിച്ചു. നൂറ് ഫ്രിഡ്ജുകൾ, നൂറ് ടി.വികൾ, നൂറ് വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് പുറമെ ബംപർ സമ്മാനമായി 5 ഹ്യൂണ്ടായ് എക്സ്റ്റർ കാറുകളും, മെഗാ ബംപർ സമ്മാനമായി ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റുമാണ് വിജയികൾക്ക് ലഭിക്കുന്നത്. ചടങ്ങിൽ ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, സി.ഇ.ഒ പി.എ.സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി.ജോയ് എന്നിവർ പങ്കെടുത്തു. ഓണം, റംസാൻ, ക്രിസ്മസ്, പുതുവത്സരം എന്നീ ആഘോഷങ്ങളെ കോർത്തിണക്കി അവതരിപ്പിച്ച ഈ ഓഫറിന് കേരളത്തിലുടനീളം വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.