TAGS

 

2026ലെ ജെഇഇ മെയിൻ എൻട്രൻസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍. കേരളത്തിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ 7 സ്ഥാനങ്ങളും, ലക്ഷദ്വീപിലെ ഒന്നാം സ്ഥാനവും ബ്രില്യന്‍റിലെ വിദ്യാര്‍ഥികള്‍ക്കാണ്. ഇന്ത്യക്ക് പുറത്ത് പരീക്ഷ എഴുതിയവരിലെ ഒന്നാം സ്ഥാനവും ബ്രില്യന്‍റിലെ വിദ്യാർഥികള്‍ക്കുതന്നെ. 

രാജ്യത്തെ വിവിധ എൻ.ഐ.ടി, (NIT),ഐ.ഐ.ഐ.ടി (IIIT), ജി.എഫ്.ടി.ഐ (GFTI)കളിലെ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ.മെയിൻ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണയും മാറ്റങ്ങളൊന്നുമില്ല.  റാങ്ക് തിളക്കം കൂട്ടി പാലാ ബ്രില്ല്യന്‍റ് ജൈത്രയാത്ര തുടരുകയാണ്. 97 ശതമാനത്തിന് മുകളിൽ സ്കോര്‍ നേടിയ 1200 വിദ്യാർത്ഥികൾ ഉൾപ്പടെ 2000 ത്തിലധികം വിദ്യാർത്ഥികൾ ജെ.ഇ.ഇ. അഡ്വാൻസ്‌ഡ് പരീക്ഷയ്ക്ക് യോഗ്യതനേടിയിരിക്കുകയാണ്.

കോട്ടയം കാരിത്താസ് സ്വദേശി നിരഞ്ജൻ ജെ.പിള്ളയാണ് കേരളത്തിൽ ഒന്നാം റാങ്ക് നേടിയത്. അഖിലേന്ത്യ തലത്തിൽ നൂറ്റിപത്താം റാങ്കാണ് നിരഞ്ജന്. മാത്തമാറ്റിക്സിൽ നൂറ് ശതമാനം സ്കോറോടെയാണ് നിരഞ്ജൻ ഒന്നാമതെത്തിയത്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒപ്പം ബ്രില്ലിയന്റിലെ എൻട്രൻസ് പരിശീലനവും നേടിയാണ് നിരഞ്ജൻ ഈ നേട്ടം കൈവരിച്ചത്. 

ഇടപ്പള്ളി സ്വദേശി അമിത് ആന്‍റണിയാണ് കേരളത്തില്‍ രണ്ടാം റാങ്ക് നേടിയത്.    ഫിസിക്സില്‍ 100 ശതമാനം നേടിയാണ് അമിതിന്‍റെ മുന്നേറ്റം.  തൃശ്ശൂർ സ്വദേശി വൈഷ്ണവ് കേരളത്തില്‍ മൂന്നാം റാങ്കും, തിരുവനന്തപുരം സ്വദേശി കിഷന്‍ ശിവദാസ് നാലാം റാങ്കും നേടി. എറണാകുളം അയ്യമ്പുഴ സ്വദേശി റോഷൻ രാജുവിനാണ് കേരളത്തില്‍ അഞ്ചാം റാങ്ക്. മൂവാറ്റുപുഴയിൽ നിന്നുള്ള ആൽഫ്രഡ് ജെൻസൻ കേരള ആറാം റാങ്കും ആലപ്പുഴ സ്വദേശി അഭിനവ് അരുണ്‍ കേരള ഏഴാം റാങ്കും സ്വന്തമാക്കി.  

വിദേശ രാജ്യങ്ങളിൽ പരീക്ഷ എഴുതിയവരിൽ ഡേവിസ് എസ്. ജോണും, ലക്ഷദ്വീപിൽ നിന്ന് പരീക്ഷഎഴുതിയവരിൽ റയാൻ സാക്കിയും ഒന്നാം സ്ഥാനം നേടിയതോടെ ജെഇഇ മെയിൻസിൽ മൂന്ന് ഒന്നാം റാങ്കുമായി മികച്ച റിസൾട്ടാണ് ബ്രില്യന്‍റ് സ്വന്തമാക്കിയത്. 

99.9 പെർസന്റൈലിന് മുകളിൽ 15 വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് സാധിച്ചു. 350 വിദ്യാർഥികൾ 99 പെർസന്റൈലിനു മുകളിലെത്തി. 98 പേർസന്റൈലിനു മുകളിൽ 750 വിദ്യാർഥികളും, 97 പെർസന്റൈലിനു മുകളിൽ 1200 വിദ്യാർഥികളുമെത്തി. രണ്ടായിരത്തിലധികം വിദ്യാർഥികൾ ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷക്ക് യോഗ്യത നേടി. ഉന്നത വിജയം നേടിയവരെ ബ്രില്യൻഡ് സ്റ്റഡി സെന്‍റർ ഡയക്ടേർഴ്സ് അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡി സെന്‍റർ ഡയറക്ടേഴ്സ‌് പറഞ്ഞു.

ENGLISH SUMMARY:

JEE Main 2026 results showcase a stellar performance by Pala Brilliant Study Centre, securing the first rank in Kerala and multiple top positions. Brilliant students also achieved the top rank in Lakshadweep and among those who took the exam outside India, demonstrating their consistent excellence in national engineering entrance examinations.