പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ വിസ്‌മണിയുടെ ഇന്ത്യയിലെ 346-ാമത് ബ്രാഞ്ച് കൊച്ചി കാക്കനാട് പ്രവർത്തനം ആരംഭിച്ചു. ബ്രാഞ്ചിന്‍റെ ഉദ്ഘാടനം ഡയറക്ടറും, സി.ഇ.ഒയുമായ ആർ.കൃഷ്ണൻ നിർവഹിച്ചു. വിസ്‌മണിയുടെ കേരളത്തിലെ 96-ാമത് ശാഖയായ ഇവിടെ വിദേശ കറൻസി വിനിമയം, വിദേശത്തേക്കുള്ള പണമയയ്ക്കൽ, സ്വർണപ്പണയ വായ്പ തുടങ്ങി എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാണ്. സി.എഫ്.ഒ മനോജ്.വി.മാത്യു, സി.ഒ.ഒ ബി.സതീഷ് കുമാർ, സി.പി.ഒ ആർ.രതീഷ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കാൻ വിസ്‌മണി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.