brahmins

TOPICS COVERED

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗിന്റെ ഫുഡ്‌സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്‌മിന്‍സ് രൂപകല്‍പ്പന ചെയ്ത റെഡി-ടു-കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' വിപണിയിലിറക്കി. 10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി. 

ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' ശ്രേണിയില്‍ എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രിസര്‍വേറ്റീവ് രഹിത കൂട്ടുകള്‍ ഉപയോഗിച്ച് യഥാർഥ രുചി നിലനിര്‍ത്തുന്നതിനൊപ്പം പാചകം ലളിതമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വിപ്രോ ഫുഡ്‌സിലെ നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ് ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.

ENGLISH SUMMARY:

Wipro Brahmins Express Mix is a new ready-to-cook breakfast range designed to provide homemade-style breakfast in just 10 minutes. This innovative line from Wipro Consumer Care and Lighting's foods business aims to simplify morning meals with its preservative-free and authentic Indian breakfast options.