വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗിന്റെ ഫുഡ്‌സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്‌മിന്‍സ് രൂപകല്‍പ്പന ചെയ്ത റെഡി-ടു-കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' വിപണിയിലിറക്കി. 10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി.
ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' ശ്രേണിയില്‍ എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രിസര്‍വേറ്റീവ് രഹിത കൂട്ടുകള്‍ ഉപയോഗിച്ച് യഥാർഥ രുചി നിലനിര്‍ത്തുന്നതിനൊപ്പം പാചകം ലളിതമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വിപ്രോ ഫുഡ്‌സിലെ നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ് ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.