trends-ramadan-vishu-roadshow

TOPICS COVERED

 

റമസാനും വിഷുവും മുൻനിർത്തി ട്രെൻഡ്‌സ് ഒരുക്കുന്ന പ്രത്യേക റോഡ് ഷോയ്ക്ക് തുടക്കം. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ ട്രെൻഡ്‌സ് ഫോർമാറ്റ് കേരള ഹെഡ് എസ്. രാജേഷ് , ട്രെൻഡ്‌സ് സ്റ്റേറ്റ് മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി എന്നിവർ ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രെൻഡ്‌സ് റമസാൻ–വിഷു റോഡ് ഷോ തിരുവനന്തപുരം മുതൽ കാസർകോട് വരെ മുപ്പത് ദിവസങ്ങളിലായി വിവിധ ജില്ലകളിലൂടെ സഞ്ചരിക്കും. പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഗെയിമുകളിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ട്രെൻഡ്‌സ് റമദാൻ–വിഷു ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.

ENGLISH SUMMARY:

Trends is launching a special roadshow in anticipation of Ramadan and Vishu, with the event commencing at Cochin Marine Drive. This initiative, organized in collaboration with Malayala Manorama, aims to cover thirty days across various districts from Thiruvananthapuram to Kasaragod.