കേരളത്തിന്റെ വികസന രംഗത്ത് വൻ കുതിപ്പിനൊരുങ്ങി മുപ്പതാം വാർഷികം ആഘോഷിക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പ്. 2030-ഓടെ സംസ്ഥാനത്ത് 50 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം, റീട്ടെയിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി നടപ്പാക്കുന്ന പദ്ധതികളിലൂടെ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാലത്തെ അതിജീവിക്കുന്ന നവീനമായ ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പി. സുലൈമാനും, ആഗോളതലത്തിൽ കേരളത്തിന് തിളക്കമേകുന്നതിനൊപ്പം പ്രാദേശിക അവസരങ്ങൾക്കും ഊന്നൽ നൽകുമെന്ന് സിഇഒ അജിൽ മുഹമ്മദും പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ 6,000 കോടി രൂപ മുതൽമുടക്കിൽ രാജ്യത്തെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണം പുരോഗമിക്കുകയാണ്.വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച 47 ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി