ശോഭിക വെഡിങ് സെന്ററിന്റെ ഏഴാമത് ഷോറും കാസർകോട് എം.ജി. റോഡിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ നാലു നിലകളിലായാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്.
പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം ആധുനിക ട്രെൻഡി കളക്ഷനുകളുടെ അതിവിപുലമായ ശേഖരമാണ് പുതിയ കാസർകോട് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം സ്വകയർ ഫീറ്റിൽ നാലു നിലകളിലായാണ് ഷോറൂം. ശോബിക വെഡ്ഡിങ്ങിന്‍റെ ഏഴാമത് ഷോറൂം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. എംഎൽഎമാരായ എൻ. എ.നെല്ലിക്കുന്ന്. സി. എച്ച് കുഞ്ഞബു, ഇ. ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തത്. ബ്രൈഡൽ സോൺ മുതൽ പെർഫ്യൂം വരെ എല്ലാം ഒരിടത്ത് ലഭ്യമാകുന്ന കംപ്ലീറ്റ് വെഡ്ഡിംഗ് മാൾ എന്ന ആശയത്തിലാണ് ശോഭിക കാസർകോട് എത്തുന്നത്.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള സൗകര്യവും ഷോറൂമിൽ ഉണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ ഡയമണ്ട് നെക്ലൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി.