ഡിഡിആര്‍സി അഗിലസിന്റെ പുതിയ റീജിയണൽ ലബോറട്ടറിയും വെൽനസ് സെന്ററും പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ലാബിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടാതെ, വീടുകളിൽ എത്തി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

DDRC Agilus has launched a new regional laboratory and wellness center near Pathanamthitta General Hospital, offering 24/7 services and home sample collection. The facility was inaugurated by Deputy Speaker Chittayam Gopakumar, with Anto Antony MP as the chief guest.