വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സിന്റെ ആദ്യ ബൊട്ടിക് ഷോറൂം െകാച്ചി കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഷോറൂം ഉദ്ഘാടനം ചെയ്തു.
ഭാവിയിൽ ഫാഷൻ ആഭരണ നിർമാണരംഗത്ത് ലാബ് നിർമ്മിത വജ്രങ്ങൾക്കുള്ള സാധ്യത ഏറെയാണെന്ന് ഐറ ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ കെ. മനോജ് പറഞ്ഞു. സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.