പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 2025–2026 വര്‍ഷത്തെ മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എട്ട്, ഒന്‍പത് ക്ലാസുകളിലെ 1,420 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയത്. 3,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ആണ് ഓരോ വിദ്യാര്‍ഥിക്കും നല്‍കിയത്. പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് അസിസ്റ്റന്‍റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.