മൈജി ഫ്യൂച്ചറിന്റെ മലപ്പുറം ചെമ്മാട് ഷോറൂം ഗായകൻ ഹനാൻ ഷാ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ബംപർ സമ്മാനവുമായെത്തുന്ന ക്രിസ്മസ് ബംപർ ഓഫറിൽ ഷോപ്പ് ചെയ്യാനുള്ള അവസരത്തിനൊപ്പം ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപനയും നടത്തി. ഉദ്ഘാടന ദിനത്തിൽ ആദ്യത്തെ 3 മണിക്കൂറിൽ ഷോറും സന്ദർശിച്ച 3 പേർക്ക് നറുക്കെടുപ്പിലൂടെ ടിവി സമ്മാനമായി നൽകി. മൊബൈൽ ഫോൺ, ലാപ്ടോപ്, ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടിവി, എസി, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി, ഹോം ആൻഡ് ഓഫിസ് ഓട്ടമേഷൻ, സെക്യൂരിറ്റി സിസ്‌റ്റംസ് എന്നിവയുടെ വിപുല ശേഖരം ഒരുക്കിയിട്ടുണ്ട്. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രതീഷ് കുട്ടത്ത്, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.കെ.ഫിറോസ്, റീജണൽ മാനേജർ എ.കെ.സമീർ, തിരൂരങ്ങാടി മുൻസിപ്പൽ ചെയർപേഴ്സൺ സി.പി.ഹബീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.