കേരള ദിനേശ് ന്യൂ ഇയർ ക്രിസ്മസ് സ്റ്റാൾ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം സൂപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്‌ത കേരള ദിനേശ് ന്യൂ ക്രിസ്‌മസ് സ്റ്റാളിൽ ഡ്രസ്സുകൾ വൻ വിലകുറവിലാണ് ലഭിക്കുക. ടി ഷർട്ടുകൾ, കോട്ടൺ ബെഡ്ഷീറ്റുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ ഉള്ളത്. ഭക്ഷ്യോൽപന്നങ്ങളും, കുടകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. സ്റ്റാൾ ഈ മാസം അവസാനം വരെ പ്രവർത്തിക്കും. ചടങ്ങിൽ കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു അദ്ധ്യക്ഷനായി.