TOPICS COVERED

 മൊബൈൽ ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വിവോ എക്സ് ത്രീഹണ്‍ഡ്രഡ് സീരീസ് ഫോണുകൾ ഇന്ത്യയിലും. 200 മെഗാപിക്സൽ ക്യാമറയുമായി രണ്ട് ഫോണുകളാണ് വിവോ പുറത്തിറക്കിയത്. ലോഞ്ചിന്‍റെ ഭാഗമായി നിരവധി ഓഫറുകളാണ് വിവോയും, മൈ ജിയും ഒരുക്കിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ്സെറ്റ് പ്രൊസസർ, 16 ജിബി വരെയുള്ള DDR 5X മെമ്മറി, 512 ജി.ബി ഇൻ്റേണൽ സ്റ്റോറേജ്. ഒരു ഫ്ലാഗ്ഷിപ്പ് മോഡലിന് വേണ്ട എല്ലാമുണ്ട് വിവോ എക്സ് 300 ഫോണുകളിൽ. ഇതിനെല്ലാമപ്പുറം പ്രധാന ആകർഷണം ക്യാമറ തന്നെ. 200 മെഗാപിക്സൽ സെയ്സ് പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് X 300 ൻ്റേത്. 50 മെഗാപിക്സൽ വീതമുള്ള പ്രൈമറി, അൾട്രാ വൈഡ് ക്യാമറകൾക്കൊപ്പം സെയ്സിന്‍റെ 200 മെഗാപിക്സൽ ടെലിഫോട്ടോ കൂടി ഉൾപ്പെടുമ്പോൾ മാർക്കറ്റിലെ കരുത്തരിൽ ഒന്നാമനാവുകയാണ് X 300 Pro. മൈ ജിയുമായി ചേർന്ന് നിരവധി ഓഫറുകളാണ് വിവോ ഒരുക്കിയിരിക്കുന്നത്. 75,999 രൂപ മുതലാണ് X 300 സീരീസ് ഫോണുകളുടെ വിലയാരംഭിക്കുന്നത്.

ENGLISH SUMMARY:

Vivo X300 series launches in India with a revolutionary 200MP camera. The new phone offers flagship features and attractive offers in association with MyG