ദക്ഷിണേന്ത്യയിലെ ആദ്യ ISO 9001 സർട്ടിഫൈഡ് ട്രാവൽ കമ്പനിയായ ബെന്നിസ് റോയൽ ടൂർസിന്റെ വേൾഡ് ട്രാവൽ & ബിസിനസ് എക്സ്പോ ലോഗോ പ്രകാശനം ചലച്ചിത്രസംവിധായകൻ ലാൽ ജോസ് കൊച്ചിയില്‍ നിര്‍വഹിച്ചു. രാജ്യാന്തര ട്രാവൽ, ബിസിനസ്, കലാ-സാംസ്കാരിക, ഫുഡ് ഫെസ്റ്റ് എന്നിവ സമുന്വയിപ്പിച്ചുള്ള എക്സ്പോയാണ് ജനുവരി രണ്ടുമുതല്‍ ആറു ജില്ലകളിലായി നടക്കുന്നത്.
140 രാജ്യങ്ങളിലേക്കുള്ള ഗുണമേന്മയുള്ള യാത്ര പാക്കേജുകൾ ഏറ്റവും ആകർഷകമായ നിരക്കിൽ എക്സ്പോയില്‍ സ്വന്തമാക്കാം. വിവിധ ക്രൂസ് പാക്കേജുകൾ 35 % വരെ സൗജന്യ നിരക്കിൽ സ്വന്തമാക്കാം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്