ഓണം ബംപറിന് ശേഷം ഭാഗ്യാന്വേഷികളുടെ അടുത്ത ലക്ഷ്യം പൂജ ബംപറാണ്. 25 കോടിയില്‍ നിന്ന് പൂജ ബംപറിലെത്തുമ്പോള്‍ സമ്മാനത്തുക 12 കോടിയായി കുറയുന്നുണ്ടെങ്കിലും ഭാഗ്യാന്വേഷണത്തിന് കുറവൊന്നുമില്ല. ഷെയറിട്ടും ഒറ്റയ്ക്കും പൂജ ബംപറെടുക്കുന്നവരുടെ തിരക്കിലാണ്. 300 രൂപയാണ് പൂജ ബംപറിന്‍റെ ടിക്കറ്റ് നിരക്ക്. ഒറ്റയ്ക്ക് 300 രൂപ മുടക്കി ഒരു ടിക്കറ്റെടുക്കുന്നതിന് പകരം 100 രൂപയ്ക്ക് മൂന്നു ടിക്കറ്റില്‍ പങ്കുപറ്റാം എന്നതാണ് ഷെയറിട്ട് ലോട്ടറിയെടുക്കുന്നതിന്‍റെ ഗുണം.
എങ്ങനെ ഷെയറിട്ട് ലോട്ടറിയെടുക്കാം
ഷെയറിട്ട് ലോട്ടറിയെടുക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ല. ലോട്ടറി ടിക്കറ്റിന് സമ്മാനമടിച്ചാല്‍ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നൽകാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. ഷെയറിട്ട് എടുത്ത ലോട്ടറി ടിക്കറ്റിൽ സമ്മാനം അടിച്ചാൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. സമ്മാനർഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം.
ഷെയറിട്ടെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചാൽ സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വം ടിക്കറ്റെടുത്തവര്‍ക്ക് തന്നെയാണ്. ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സമ്മാന തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്തുത്താന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പേരു ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
6 കോടിപതികള്‍
പൂജ ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും.
ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നിങ്ങനെ അഞ്ചു പരമ്പരകളാണ് പൂജ ബംപറിലുള്ളത്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. ഓരോ ബംപറിലും രണ്ട് പേര്‍ക്ക് സമ്മാനം ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതമാണ്. 5000, 1000, 500, 300 രൂപ എന്നിങ്ങനെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംപറിലുള്ളത്.
നറുക്കെടുപ്പ് നാളെ
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ആയതിനാൽ പെരുമാറ്റ ചട്ടത്തെ തുടർന്ന് ഔപചാരിക ചടങ്ങുകൾ ഒന്നും തന്നെ ഇല്ലാതെയായിരിക്കും പൂജ ബമ്പർ നറുക്കെടുപ്പ് നടക്കുക.
അടിച്ചാല്‍ എത്ര കിട്ടും
ലോട്ടറി വകുപ്പിൽ നിന്ന് പല നികുതി കിഴിച്ച് സമ്മാനാർഹന്‍റെ അക്കൗണ്ടിലേക്ക് തുക കൈമാറുക. തുക അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി നല്‍കേണ്ടത് സമ്മാനം അടിച്ചയാളുടെ ഉത്തരവാദിതമാണ്. 12 കോടി രൂപ പൂജ ബംപറടിച്ചാല്‍, സമ്മാനാര്‍ഹന് ഏജന്‍സി കമ്മീഷന്‍ കുറച്ച ശേഷമെ പണം ലഭിക്കുകയുള്ളൂ. 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. അതായത് 1.2 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും.
ബാക്കി 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 3.24 കോടി രൂപയാണിത്. ഇതിന് ശേഷം 7.56 കോടി രൂപ സമ്മാനാർഹന്‍റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാർഹൻ നേരിട്ട് അടയ്ക്കേണ്ടതാണ് ബാക്കി നികുതി.
50 ലക്ഷത്തിന് മുകളിൽ വരുമാനുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകണം. 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.ഈ തുക ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് സമ്മാനാർഹനാണ് നൽകേണ്ടത്.