സംസ്ഥാനത്താകമാനം വേർതിരിവില്ലാതെ നടപ്പാക്കിയ വികസനമാണ് കിഫ്ബിയിലൂടെ യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസാല ബോണ്ടുൾപ്പെടെയുള്ള വിമർശനങ്ങൾ കേട്ട് തളരാതെ വികസന സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ രജത ജൂബിലി ആഘോഷ കാഴ്ചകളും ഭാവി പ്രതീക്ഷകളും തിരുവനന്തപുരം നിശാഗന്ധിയിലെ വർണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു.
സമഗ്ര മേഖലയിലും വികസനം. അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് മുൻഗണന. ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കായിക മേഖല തുടങ്ങി എല്ലായിടത്തും കിഫ്ബിയുടെ വികസനമെത്തി. നിരാശയുടെ പടുകുഴിയിൽ വീണുവെന്ന് തോന്നിയ സമയത്താണ് കിഫ്ബിയിലൂടെ ഉയർത്തെഴുന്നേറ്റത്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ വികസനം എത്തിക്കാനായി. വികസനം ഒരിടത്ത് മാത്രം ഒതുങ്ങിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷത്തെ വികസന ചിത്രങ്ങളും, ഭാവിയിലേക്കുള്ള കരുതലും ചടങ്ങിൽ അവതരിപ്പിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ,ജെ.ചിഞ്ചുറാണി, ജി.ആർ. അനിൽ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. കെ.എ.ജയതിലക്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.