ലോക പക്ഷാഘാത ദിനം കൊച്ചി ലൂർദ് ആശുപത്രിയും പൊലീസ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം റേഞ്ചും സംയുക്തമായി ആചരിച്ചു. എറണാകുളം റേഞ്ച് ഡി ഐ ജി എസ്. സതീഷ് ബിനോ, പക്ഷാഘാത ദിനാചരണവും സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് പാക്കേജും ഉദ്ഘാടനം ചെയ്തു.
ലോക പക്ഷാഘാത ദിനത്തിൻ്റെ ഈ വർഷത്തെ വിഷയമായ 'ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്' എന്നതിനെ ആസ്പദമാക്കിയ സെഷനുകൾ ഡോക്ടർമാർ നയിച്ചു. പൊലീസുകാർക്ക് കുറഞ്ഞ നിരക്കിൽ ലൂർദ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്ന പ്രിവിലജ് കാർഡ്, ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡിഐജിക്ക് നല്കി ഉദ്ഘാടനം ചെയ്തു.