ഖാർദുംഗ് ലാ ചലഞ്ച് അൾട്രാമാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ KSFE ജീവനക്കാരി സോജ സിയയെ അഭിനന്ദിച്ച് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരം നൽകി ആദരിച്ചു. KSFE ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ തുടങ്ങിയവർ പങ്കെടുത്തു. സോജയുടെ ഖാർദുംഗ് ലാ ലക്ഷ്യം സ്പോൺസർ ചെയ്തത് KSFE ആണ്. നിലവിൽ കെ.എസ്.എഫ്.ഇ. പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റാണ് സോജ.