വിന്റർ ഫെസ്റ്റിവൽ 2026 ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊച്ചി റിനൈ ഹോട്ടലിൽ കേക്ക് മിക്സിങ്. ഹൈബി ഈഡൻ എം.പിയും ഭാര്യ അന്ന ലിൻഡയും കേക്ക് മിക്സിങ്ങിന് നേതൃത്വം നൽകി. കളമശ്ശേരി എഫ്‌സിഐയിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. 2000 കേക്കുകളാണ് ഇത്തവണ ക്രിസ്മസിന് റിനൈ ഹോട്ടൽ തയ്യാറാക്കുന്നത്. ഏറ്റവും ഗുണനിലവാരമുള്ള ഡ്രൈഫ്രൂട്ട്സ് ഉപയോഗിച്ചാണ് കേക്ക് നിർമ്മിക്കുന്നതെന്ന് റിനൈ ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളകുളത്ത് പറഞ്ഞു. ഡിസംബർ ആദ്യവാരം വിന്റേജ് പ്രീമിയം പ്ലം കേക്കുകൾ വില്പനയ്ക്ക് എത്തും.