മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ്മാ ഹോം തൃശൂർ വരന്തരപ്പിള്ളി വടക്കുംമുറിയില്‍ പ്രവർത്തനം ആരംഭിച്ചു. അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച കേരളത്തിലെ രണ്ടാമത്തെ ഗ്രാൻഡ്മാ ഹോം തൃശൂരിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഈ പദ്ധതി കോഴിക്കോട് ആസ്ഥാനമായ തണല്‍' എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് നടത്തുന്നത്.